Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: മെയ് 22ന് സെക്രട്ടറിയേറ്റ് ധര്‍ണ


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്രസ അധ്യാപകനുമായ റിയാസ് മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രസമര്‍പ്പണത്തിന് മുമ്പ് സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണമെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ മെയ് 22ന് സെക്രട്ടറിയേറ്റ് ധര്‍ണനടത്തും. സമരത്തില്‍ റിയാസ് മൗലവിയുടെ കുടുംബാംഗങ്ങളും മതസാമൂഹിക, സംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. 

ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു സ്വാഗതം പറഞ്ഞു. കബീര്‍ ദര്‍ബാര്‍, സന്‍ജു, ഹനീഫ, ബദറുദ്ദീന്‍ കറന്തക്കാട്, ഷാഉ അണങ്കൂര്‍, വഹാബ് മാര്‍ക്കറ്റ്, സമദ് ചൂരി, ഉബൈദുല്ലാഹ് കടവത്ത്, തൊട്ടാന്‍ അബ്ദുറഹിമാന്‍, സൈഫുദ്ദിന്‍ കെ. മക്കോട്, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, മിസ് ഇന്ത്യ മുനീര്‍, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷാനു ആനവാതുക്കല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സിദ്ദീക്ക് പള്ളം, ഖാദര്‍ കരിപ്പൊടി, അബ്ദു പെറുവാട്, നൗഫല്‍ ഒളിയത്തടുക്ക, ഹാഷിം കുണ്ടില്‍, നൗഷാദ് കരിപ്പൊടി, ഹനീഫ് അടുക്കത്ത്ബയല്‍, ജെയ്യു നെല്ലിക്കുന്ന് അലി ദുബൈ കുന്ന്, അനു റെഡ് റോസ്, മാലുകുന്നില്‍, അച്ചി ചൂരി, ബച്ചി നെല്ലിക്കുന്ന്, ലത്വീഫ് പെറുവാഡ്, മഖ്ദൂമി നെല്ലിക്കുന്ന് നൗഷാദ് കെ.ഇ., ഫിറോഷ് പാദാര്‍, ഇബ്രാഹിം കടപ്പുറം, ഹാരിസ് കാട്ട പനി, ജാസ്, സാബിര്‍ ചേരങ്കൈ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad