Type Here to Get Search Results !

Bottom Ad

വാഹനങ്ങള്‍ കടന്ന്‌ പോകാന്‍ വനംവകുപ്പ്‌ റോഡ്‌ നല്‍കണം



കുണ്ടംകുഴി(www.evisionnews.in):മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പയസ്വിനി പുഴയ്‌ക്ക്‌ കുറുകെ പാലത്തോട്‌ കൂടിയ ക്രോസ്‌ ബാര്‍ കംബ്രിഡ്‌ജ്‌ നിര്‍മ്മാണം പൂര്‍ത്തിയായി. പുഴയില്‍ നീരൊഴുക്ക്‌ തുടങ്ങിയതോടെ തടയണയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം സംഭരിച്ചു. മൂന്ന്‌ വര്‍ഷം കൊണ്ട്‌ പാലത്തിന്റെയും തടയണയുടെയും പണി പൂര്‍ത്തിയാക്കാനായത്‌ ചെറുകിട ജലസേചന വകുപ്പിന്‌ നേട്ടമായി. ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടത്തെയും മുളിയാര്‍ പഞ്ചായത്തിലെ അരിയില്‍ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതാണ്‌ പയസ്വിനി പുഴയിലെ പാണ്ടിക്കണ്ടം പാലം. മലയോര മേഖലയിലെ ഉള്‍പ്രദേശങ്ങളിലെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം ജലക്ഷാമം പരിഹരിക്കാനുമാണ്‌ പദ്ധതി നടപ്പിലാക്കിയത്‌. തടയണയുടെ ഷട്ടറിന്റെ വൈദ്യുതീകരണ ജോലി മാത്രമാണ്‌ ഇനി ബാക്കിയുള്ളത്‌. 21 കോടിയോളം രൂപയാണ്‌ നാട്ടുകാരുടെ ചിരകാല സ്വപ്‌നമായ ഈ പാലത്തിന്റെ നിര്‍മ്മാണ ചെലവ്‌. 106 മീറ്റര്‍ നീളമുള്ള പാലത്തില്‍ രണ്ടു വാഹനങ്ങള്‍ക്ക്‌ ഒരേ സമയം സഞ്ചരിക്കാന്‍ കഴിയും. മൂന്നരമീറ്റര്‍ ഉയരത്തിലുള്ള തടയണയില്‍ രണ്ടുകിലോമീറ്റര്‍ വരെ പുഴയില്‍ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ കഴിയുന്നതാണ്‌. ഷട്ടര്‍ തുറന്നുവിട്ടാല്‍ അഞ്ചു കിലോമീറ്റര്‍ താഴെയുള്ള ബാവിക്കര ജല സംഭരണിയില്‍ വെള്ളം എത്തിക്കാനാവും. 2014 ജനുവരിയില്‍ ജലസേചനവകുപ്പ്‌ മന്ത്രിയായിരുന്ന പി ജെ ജോസഫാണ്‌ ക്രോസ്‌ ബാര്‍ കം ബ്രിഡ്‌ജ്‌ നിര്‍മ്മാണം ഉദ്‌ഘാടനം ചെയ്‌തത്‌.

പാലവും ക്രോസ്‌ബാര്‍ കം ബ്രിഡ്‌ജും യാഥാര്‍ത്ഥ്യമായെങ്കിലും പാലത്തിലേക്കുള്ള അനുബന്ധ റോഡ്‌ നിര്‍മ്മിക്കാത്തതിനാല്‍ ജനങ്ങള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണുള്ളത്‌. മുളിയാര്‍ പഞ്ചായത്തിലെ കുട്ടിയാനം പ്രദേശത്ത്‌ നിന്ന്‌ വനംവകുപ്പിന്റെ സ്ഥലത്തിലൂടെയാണ്‌ ഇവിടേക്കുള്ള റോഡ്‌ കടന്നു പോകുന്നത.്‌ വനം വകുപ്പ്‌ സ്ഥലം വിട്ട്‌ നല്‍കാത്തതിനാല്‍ റോഡ്‌ ടാര്‍ ചെയ്‌തിട്ടുമില്ല. പാലം ഉദ്‌ഘാടനം ചെയ്‌ത്‌ ഗതാഗതത്തിന്‌ വിട്ട്‌ കൊടുത്താലും മഴക്കാലത്ത്‌ തകര്‍ന്ന റോഡിലൂടെ യാത്ര ദുരിതപൂര്‍ണ്ണാമാകും.

Post a Comment

0 Comments

Top Post Ad

Below Post Ad