Type Here to Get Search Results !

Bottom Ad

പേരാല്‍ സലാം വധം: ആറു പ്രതികള്‍ റിമാന്റില്‍: രണ്ടുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി


കാസര്‍കോട് (www.evisionnews.in): കുമ്പള പേരാലില്‍ കൊലക്കേസ് പ്രതിയായ അബ്ദുല്‍ സലാമിനെ (22) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മുഖ്യപ്രതി കുമ്പള ബദ്രിയ നഗറിലെ മാങ്ങാമുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), ബദ്രിയ നഗറിലെ ഉമ്മര്‍ ഫാറൂഖ് (29), പെര്‍വാഡിലെ സഹീര്‍ (32), പേരാലിലെ നിയാസ് (31), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (36), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (29) എന്നിവരെയാണ് ബുധനാഴ്ച രാത്രിയോടെ കുമ്പള സിഐ വിവി മനോജ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിലായ പ്രതികളെല്ലാം കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. കേസില്‍ സഹായികളെന്ന് കരുതുന്ന രണ്ടുപേരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

ഞായറാഴ്ച വൈകിട്ടാണ് കൊലനടന്നത്. തലേന്ന് മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും തന്നെയും ഭീഷണി മുഴക്കിയതിന്റെ പ്രതികാരമായാണ് സലാമിനെ കൊന്നതെന്ന് സിദ്ദീഖ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് നേരെ സലാം വധഭീഷണി മുഴക്കിയിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. മുഖ്യപ്രതിയായ മാങ്ങാമുറി സിദ്ദിഖ് ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഉമ്മര്‍ ഫാറൂഖ് രണ്ട് കൊലക്കേസിലും പ്രതിയായിരുന്നു. സി.ഐക്ക് പുറമെ കുമ്പള എസ്.ഐ ജയശങ്കര്‍, സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad