Type Here to Get Search Results !

Bottom Ad

അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം പുന:സ്ഥാപിക്കണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisisonnews.in): കഴിഞ്ഞ അഞ്ചു മാസത്തോളമായി സര്‍ക്കാര്‍ വെട്ടിക്കുറച്ച അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ നാല്‍പതോളം അനാഥാലയങ്ങളെ ആശ്രയിച്ച് നൂറുകണക്കിന് അന്തേവാസികള്‍ കഴിയുന്നുണ്ട് റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് മൂലം ഇതിന്റെ നടത്തിപ്പുകാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചെറിയ നിരക്കില്‍ അരിയും ഗോതമ്പും ലഭിച്ചുകൊണ്ടിരുന്ന അനാഥാലയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന വില കൊടുത്താണ് സാധനങ്ങള്‍ വാങ്ങുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് റേഷന്‍ വിഹിതം പുന:സ്ഥാപിക്കാനാവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണം. അറ്റകുറ്റപ്പണികളുടെ പേരില്‍

കാസര്‍കോട് മേഖലകളില്‍ നിരന്തരമായി ദിവസങ്ങളോളം വൈദ്യുതി ബന്ധം വിചേദിക്കുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, എം.എ നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad