കാഞ്ഞങ്ങാട്: റാണിപുരത്ത് സ്കൂളിന് സമീപം കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബളാന്തോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്താണ് പനത്തടിയിലെ മദ്യശാല മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
എന്നാല്‍ സ്കൂള്‍ പരിസരത്തേക്ക് മദ്യഷാപ്പ് നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. മദ്യഷാപ്പ് തുടങ്ങുന്നതിനെതിരെ ജനകീയ കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. ജനരോഷം കണക്കിലെടുക്കാതെ മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജനകീയകൂട്ടായ്മ മുന്നറിയിപ്പ് നല്കി.
Post a Comment
0 Comments