Type Here to Get Search Results !

Bottom Ad

അല്‍ ഫലാഹ്-യു എ ഇ എക്‌സ്‌ചേഞ്ച് പത്താമത് റംസാന്‍ റിലീഫിന് ആരിക്കാടി ഒരുങ്ങി; സംഘാടക സമിതി ഓഫീസ് തുറന്നു


ആരിക്കാടി ( www.evisionnews.in ):അൽ ഫലാഹ് ഫൗണ്ടേഷനും യു എ ഇ എക്സ്ചേഞ്ച് സെന്ററും സംയുക്തമായി സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് റിലീഫും പ്രഭാക്ഷണവും,റംസാൻ നിലാവ് 2017 ന്റെ സംഘാടക സമിതി ഓഫീസ് ആരിക്കാടി അമാന ട്രേഡ് സെന്ററിൽ മുൻ മന്ത്രി ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. 

എ കെ എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാണിജ്യ പ്രമുഖരായ ഹമീദ് അൽ ഫലാഹ്, നിസാം പച്ചകുടിൽ, അബ്ദുൾ റഹിമാൻ ആരിക്കാടി ഹർഷദ്‌ വോർക്കാടി ഖയ്യും മാന്യ, നാസര് മൊഗ്രാൽ, ബി എൻ മുഹമ്മദ്‌ അലി, അഹദ് കുഞ്ഞി ഗുദർ, എം പി കലിദ്, ടി എം ശുഐബ്, ശകീൽ മൊഗ്രാൽ, ശാഹുൽ തങ്ങൾ, അലീഷമാ, ഇബ്രാഹിം ബത്തേരി, ബഷീർ മർച്ചന്റ്, ടി കെ ജമാൽ, സിദീക്ക് മങ്ങൽ പടി, മുഹമ്മദ്, കെ ബി ടി സത്താർ, ഹമീദ് സ്റ്റോർ എന്നിവർ സംബന്ധിച്ചു. അൽ ഫലാഹ് ഫൌണ്ടേഷൻ കൺവീനർ അഷ്‌റഫ് കർള സ്വാഗതവും റഹിമാൻ ആരിക്കാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad