പുത്തിഗെ (www.evisionnews.in): പുത്തിഗെ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത ആശയവിശദീകരണ സമ്മേളനം ഇന്ന് വൈകിട്ട് നാലു മണിക്ക് കട്ടത്തടുക്ക ശംസുല്‍ ഉലമ നഗറില്‍ നടക്കും. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഖാസി അക്കാദമി പ്രസിഡണ്ട് അബ്ബാസ് ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അലവി ദാരിമി കുഴിമണ്ണ വിഷയാവതരണം നടത്തും. സമസ്തയിലേക്ക് വന്ന ഹാറൂണ്‍ അഹ്സനി, സൈന്‍ സഖാഫി, മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി, സാലൂദ് നിസാമി, റഫീഖ് ദാരിമി, സിറാജ് ഫൈസി, ഖാസിം ഫൈസി, ഇല്യാസ് ഹുദവി, ഷരീഫ് മൗലവി സംബന്ധിക്കും.
Post a Comment
0 Comments