Type Here to Get Search Results !

Bottom Ad

പി.ടി.എ പ്രസിഡണ്ടിനെ അക്രമിച്ച സംഭവം: പോലീസ് നടപടി ശക്തമാക്കണം: പൂര്‍വ വിദ്യാര്‍ത്ഥി സമാജം


എടനീര്‍ (www.evisionnews.in): കഞ്ചാവ് മാഫിയകള്‍ക്കെതിരെ ശബ്ദിച്ച എടനീര്‍ ഹയര്‍സെക്കണ്ടറി പി.ടി.എ പ്രസിഡണ്ട് മുനീര്‍ കുഞ്ചാറിനെ അക്രമിച്ച സംഭവം പോലീസ് നടപടി ശക്തമാക്കണമെന്ന് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന

ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പ്രതികാരമാണ് അക്രമത്തിന് പിന്നില്‍. പല വിദ്യാര്‍ത്ഥികളും ഇത്തരം സംഘങ്ങളുടെ വലയിലാണ്. ഇതിനെ ഇല്ലായ്മ ചെയ്യാന്‍ സംഘടന ഇടപെടല്‍ നടത്തുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad