Type Here to Get Search Results !

Bottom Ad

മണ്ടനായ പ്രധാനമന്ത്രി എന്ന് തിരഞ്ഞപ്പോള്‍ കാട്ടുന്നത് മോദിയെ; വിഎച്ച്പിയുടെ പരാതിയിന്മേല്‍ ഗൂഗിളിനെതിരെ എഫ്ഐആര്‍


ന്യൂഡല്‍ഹി : (www.evisionnews.in) പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഗൂഗിളിനെതിരെ എഫ്ഐആര്‍. വിശ്വ ഹിന്ദു പരിഷത്താണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. ഏറ്റവും മണ്ടനായ പ്രധാനമന്ത്രി എന്ന് തിരഞ്ഞപ്പോള്‍ ഏറ്റവും മുകളില്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയായ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വന്നതാണ് വിഎച്ച്പി നിയമ നടപടിയിലേക്ക് തിരിയാന്‍ കാരണം.

രണ്ടുവര്‍ഷം മുമ്പാണ് ഗൂഗിളിലെ തിരയലില്‍ പ്രധാന മന്ത്രിയേക്കുറിച്ച് ഇത്തരത്തില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോഴും അത്തരം വിവരങ്ങള്‍ എടുത്തുമാറ്റാനോ നീക്കം ചെയ്യാനോ ഗൂഗിള്‍ തയാറായിട്ടില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 പ്രകാരമാണ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്.ഗൂഗിള്‍ നമ്മുടെ പ്രധാന മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം 18 മണിക്കൂര്‍ സ്വന്തം രാജ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലുമൊരു മണ്ടനാകാന്‍ സാധിക്കില്ല. മറ്റംഗങ്ങളോടൊപ്പം (വിഎച്ച്പിയിലെ) പരാതി നല്‍കാന്‍ തീരുമാനിച്ചത് അതിനാലാണ്. പരാതി നല്‍കിയ വിഎച്ച്പി അംഗം അവാസ്തി പറഞ്ഞു.ഏറ്റവും വലിയ കുറ്റവാളികള്‍ എന്ന് തിരഞ്ഞപ്പോള്‍ ഉത്തരമായി മോദിയുടെ ചിത്രം വന്നതിന് ഗൂഗിള്‍ നേരത്തെ മാപ്പുപറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad