Type Here to Get Search Results !

Bottom Ad

പയ്യന്നൂര്‍ കൊലപാതകം: മുഖ്യപ്രതി ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍


പയ്യന്നൂര്‍ (www.evisionnews.in): കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.പി അനൂപാണ് അറസ്റ്റിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്ത്് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷററാണ്.

കഴിഞ്ഞ ആഴ്ചയാണ് ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടിയാണ് കൊലപ്പെടുത്തിയിരുന്നത്. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.



പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.പി അനൂപാണ് അറസ്റ്റിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്ത്് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷററാണ്.

കഴിഞ്ഞ ആഴ്ചയാണ് ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടിയാണ് കൊലപ്പെടുത്തിയിരുന്നത്. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad