Type Here to Get Search Results !

Bottom Ad

പട്ള യൂത്ത് ഫോറം കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.


പട്ള: ഉപരിപഠന മേഖലയിൽ  കുട്ടികൾക്ക് ദിശാ ബോധം നൽകി പട്ള യൂത്ത് ഫോറത്തിന്റെ കരിയർ ഗൈഡൻസ് ക്ലാസ്.ഷെഫീഖ് പട്ള സ്വാഗതം പറഞ്ഞു.  ജി.എച്ച്. എസ്.എസ്. പട്ള  ഹെഡ്മിസ്ട്രസ്സ് കുമാരി റാണി പരിപാടി ഉദ്ഘാടനം ചെയ്തു.  ജാസിർ അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ നിഹാൽ, കായിക മത്സരങ്ങളിൽ പട്ളയുടെ അഭിമാന താരങ്ങളായ മുനാസിർ ,സഫുവാൻ, അജ്മൽ, സനദ് തുടങ്ങിയവരെ അനുമോദിച്ചു. നൂറോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ നിഷാന്ത് ക്ലാസെടുത്തു. പി .ടി.എ. പ്രസിഡണ്ട് സൈദ് പട്ള, ലക്ഷ്മണൻ മാഷ് , എസ്.എം.സി ചെയർമാൻ സി.എച്ച് അബൂബക്കർ, വാർഡ് മെമ്പർ എംഎ മജീദ്,എച്ച് കെ. അബ്ദുൽ റഹ്മാൻ മാഷ് , അസ്‌ലം മാവില, ഹാരിസ് പട്ള, തുടങ്ങിയവർ സംസാരിച്ചു. ഷെബീഹ്, സബാഹ്, അനസ്, ജാവിദ്, റിസ്വാൻ, ഷാഫി, സാൻ, ജുനൈദ്, അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു. ഈസ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad