Type Here to Get Search Results !

Bottom Ad

⁠⁠⁠⁠⁠പളളത്തൂർ പാണ്ടി റോഡിന്റെ ശോചനീയവസ്ത പരിഹരിക്കുക: യൂത്ത് ലീഗ്


പള്ളങ്കോട്(www.evisionnews.in): പൊട്ടി പൊളിഞ്ഞ് കിടക്കുന്ന  പള്ളത്തൂർ പാണ്ടി റോഡിന്റെ ശോചനീവസ്ത   പരിഹരിക്കുകയും പള്ളത്തൂർ പാലത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേ ലംപാടി പഞ്ചായത്ത് കൗൺസിൽ യോഗം ആവശ്യപെട്ടു.യൂത്ത് ലീഗ് ഉദുമ മണ്ടലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ ഉൽഘാടനം ചെയ്തു.ബഷീർ പള്ളങ്കോട് സ്വാഗതം പറഞ്ഞു. കെ പി സിറാജുദ്ധീൻ, അബ്ബാസ് കൊളച്ചപ്പ്, ഹമീദ് പള്ളങ്കോട്, ഉസാം പള്ളങ്കോട്, മഷൂദ് മൊഗർ, ഇബ്രാഹിം പള്ളങ്കോട് പ്രസംഗിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര റിട്ടേണിംഗ് ഓഫിസറായിരുന്നു.ഭാരവാഹികൾ: ഉസാം പള്ളങ്കോട് (പ്രസിഡണ്ട്) ഉമർ എ കെ ,യൂസഫ് പി എം (വൈസ് പ്രസിഡണ്ട്) സിദ്ധീഖ് മാസ്റ്റർ ദേലംപാടി ( ജനറൽ സെക്രട്ടറി) മനാഫ്, മുസ്തഫ യു (ജോയിന്റ് സെക്രട്ടറി) മുഷ താക്ക് മൊഗർ (ട്രഷറർ)

Post a Comment

0 Comments

Top Post Ad

Below Post Ad