Type Here to Get Search Results !

Bottom Ad

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓണ്‍ ലൈന്‍ ആയി


കാസര്‍കോട് : (www.evisionnews.in) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മെയ് മൂന്ന് മുതല്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഇനി മുതല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനും നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കുവാനും പുതിയ യോഗ്യതകള്‍ ചേര്‍ക്കാനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പോകേണ്ടതില്ല. www.employment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ create new jobseeker ല്‍ signup ക്ലിക്ക് ചെയ്ത് ഉദ്യോഗാര്‍ത്ഥി user name ഉം പാസ്സ് വേര്‍ഡും കൊടുത്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഈ യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിക്കുക. മുമ്പ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ Yes I am already registered എന്നും അല്ലാത്തവര്‍ No I am a fresh job seeker എന്നും ക്ലിക്ക് ചെയ്യുക. മുമ്പ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ Enter ചെയ്ത് മുന്നോട്ട് പോകാവുന്നതാണ്. ഇപ്രകാരം പുതുതായി രജിസ്റ്റര്‍ ചെയ്തവരും, അധിക യോഗ്യത ചേര്‍ത്തവരും, രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തു വീണ്ടും രജിസ്റ്റര്‍ ചെയ്തവരും മാത്രം എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുമായി 60 ദിവസത്തിനുള്ളില്‍ അവരുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകണം. അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ റദ്ദാകും. സംശയ നിവാരണത്തിന് വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad