Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പ്രവേശനം: പി.ടി.എ പണപ്പിരിവ് അനുവദിക്കില്ല: എം.എസ്.എഫ്


കുമ്പള (www.evisionnews.in): സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കുമ്പള പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പി.ടി.എ വന്‍ തോതില്‍ പണപ്പിരിവ് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് കുമ്പള പഞ്ചായത്ത് എം.എസ്.എഫ് യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനത്തിന് നൂറു രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെ ഇത്തരം ഉത്തരവുകളെ കണ്ടില്ലെന്ന് നടിച്ച് വ്യാപകമായി പണപ്പിരിവ് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. 

എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ്് മുസമ്മില്‍ പേരാല്‍ അധ്യക്ഷത വഹിച്ചു കുമ്പളാ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് നാഷനല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, അഷ്‌റഫ് കൊടിയമ്മ, ഇര്‍ഷാദ് മൊഗ്രാല്‍, ഐ. മുഹമ്മദ് റഫീഖ്, ജംഷീര്‍ മൊഗ്രാല്‍, നവാസ് ഉളുവാര്‍, അബിനാസ് ബദ്രിയാനഗര്‍, ശഹബാസ് സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad