Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം: അഞ്ചു പേര്‍ക്ക് ഗുരുതരം


കാഞ്ഞങ്ങാട് (www.evisionnews.in): കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.20 മണിയോടെകാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് ദേശീയ പാതയിലാണ് അപകടം.

കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറും നീലേശ്വരം ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ചെറുവത്തൂര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad