Type Here to Get Search Results !

Bottom Ad

അടിവസ്ത്രം അഴിച്ച് പരിശോധന; കണ്ണൂരിലെ 4 അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍


കണ്ണൂര്‍: (www.evisionnews.in)   നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ (ടിസ്‌ക്) ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെയും ഇതേ മാനേജ്‌മെന്റിനു കീഴിലെ തൊട്ടടുത്ത സ്‌കൂളിലെയും അധ്യാപകരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരെയാണ് സസ്‌പെന്‍ഡ്‌ െചയ്തത്. ദേഹപരിശോധനയ്ക്കു നേതൃത്വം നല്‍കിയ നാല് അധ്യാപികമാരെയും അന്വേഷണ വിധേയമായി ഒരുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.

നീറ്റ് പ്രവേശന പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളെ സുരക്ഷാ പരിശോധനയുടെ പേരില്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അടിവസ്ത്രം പോലും ഊരി പരിശോധിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്നു സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. പെണ്‍കുട്ടികളെ അപമാനിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തു. സംഭവിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. സിബിഎസ്ഇയുടെ പ്രാദേശിക ഡയറക്ടറില്‍നിന്നു വിശദീകരണവും തേടി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനും സിബിഎസ്ഇയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ അധ്യാപികമാരെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad