കാസര്‍കോട് (www.evisionnews.in): ജനവിരുദ്ധതയുടെയും കഴിവുകേടിന്റെയും പര്യായമായി മാറിയ ഇടത് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളില്‍ നാളെ നാലു മണിക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ ദുരിതത്തിന്റെ ഒരു വര്‍ഷം എന്ന പ്രമേയത്തില്‍ യൂത്ത് ഓഡിറ്റിംഗ് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ അറിയിച്ചു.
ഹൊസങ്കടി, ചെര്‍ക്കള, പൂച്ചക്കാട്, കാഞ്ഞങ്ങാട് മീനാപ്പീസ്, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Post a Comment
0 Comments