അണങ്കൂര്‍ (www.evisionnews.in): റംസാന്‍ റിലീഫിന്റെ ഭാഗമായി യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിലേക്കുള്ള മരുന്നുകള്‍ തുരുത്തി മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞി എന്‍.എ നെല്ലിക്കുന്ന് എല്‍.എ.ക്ക് കൈമാറി.
യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് റഹീം തുരുത്തി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. വിവിധ ഘട്ടങ്ങളിലായി ഇത് നാലാം തവണയാണ് കോഴിക്കോട് സി.എച്ച് സെന്ററിലേക്ക് മരുന്നുകള്‍ അയക്കുന്നത്.
മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് ടി.എച്ച് മുഹമ്മദ് ഹാജി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഷീദ് ഗ്രീന്‍, വാര്‍ഡ് ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, ടി.എം.എ തുരുത്തി, എ.എന്‍ അബ്ദുല്‍ റഹിമാന്‍, റസാഖ് ബെദിര, ടി.എ ഷാഫി, സൈനുദ്ധീന്‍ ബി.എസ്, സൈനുദ്ധീന്‍ ടി.എസ്, ഹമീദ് ടി.കെ, ശരീഫ് തുരുത്തി, ഇസ്മായില്‍, അബ്ദുല്‍ റഹിമാന്‍, അബൂബക്കര്‍ മെഡിക്കല്‍, നവാസ് ആനബാഗില്‍, ഹബീബ് ടി.കെ, ജുനൈദ്, ശഫീഖ്, ഹബീബ് എ.എച്ച് സംബന്ധിച്ചു.
Post a Comment
0 Comments