Type Here to Get Search Results !

Bottom Ad

വ്യാപാരിയുടെ കൊല: നാലംഗ സംഘത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി


കുമ്പള (www.evisionnews.in): ബന്തിയോട് മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. രാമകൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഗോവിന്ദന്‍ എന്നയാളുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാലംഗ സംഘമാണ് കൊലക്ക് പിന്നിലെന്ന് വ്യക്തമായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. 

അതേസമയം, രാമകൃഷ്ണന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ് കാറിലെത്തിയ സംഘം കടയിലെത്തി രാമകൃഷ്ണനെ കൊലപ്പെടുത്തിയത്. സിഗരറ്റും മാങ്ങയും ആവശ്യപ്പെട്ടെത്തിയ സംഘം രാമകൃഷ്ണന്‍ മാങ്ങയെടുക്കുന്നതിനിടെ കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മോഷണ കേസുകളിലെ പ്രതികളാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments

Top Post Ad

Below Post Ad