Type Here to Get Search Results !

Bottom Ad

'നിര്‍മാല്യം' റിലീസ് ചെയ്ത കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല: അല്ലെങ്കില്‍ കാണാമായിരുന്നു: ശശികല


തിരുവനന്തപുരം (www.evisionnews.in): എം.ടി വാസുദേവന്‍നായരുടെ നിര്‍മാല്യം എന്ന സിനിമ റിലീസ് ചെയ്ത കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ലെന്നും അതുകൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് അന്ന് എതിര്‍ക്കപ്പെടാതെ പോയതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികല. ഇന്നാണെങ്കില്‍ കാണാമായിരുന്നു. എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടാന്‍ സമ്മതിക്കില്ല. ലോകഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ടെന്നും ശശികല പറഞ്ഞു. മാവേലിക്കരയില്‍ ഹിന്ദുഅവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശം.

ഇന്നാണ് നിര്‍മാല്യം പോലൊരു സിനിമയുടെ ക്ലൈമാക്‌സ് എങ്കില്‍ തല പോകുമെന്ന് നേരത്തെ എംടി വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടിരുന്നു. നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുകയാണ്. വെളിച്ചപ്പാടിന്റെ ഈ ഉറഞ്ഞുതുള്ളലിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഒരിക്കല്‍ എം.ടി ഈ പ്രതികരണം നടത്തിയത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad