Type Here to Get Search Results !

Bottom Ad

കന്നുകാലി വിൽപന നിരോധനം; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി


കാസർകോട്: (www.evisionnews,in) രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ആഹാരത്തിനായി കന്നുകാലികളെ വളർത്തുന്നതും, വിൽക്കുന്നതും, അറവ് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുക വഴി മോദി സർക്കാർ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്രത്തെയാണ് ഹനിച്ചിരിക്കുന്നത്.

പ്രകടനത്തിന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ട്രഷറർ എ.അബ്ദുൾ റഹ്മാൻ, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, ഭാരവാഹികളായ സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാൽ, അബ്ദുൾ റഹ്മാൻ ഹാജി പട്ട്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ബി.കെ അബ്ദുസമദ്, വി.എം മുനീർ,മൊയ്തീൻ കൊല്ലമ്പാടി, ബദ്റുദ്ധീൻതാസിം, അൻവർ ഓസോൺ, അലി തുപ്പക്കൽ, സഹീർ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗർ, മുത്തലിബ് പാറക്കെട്ട്, അനസ് എതൃത്തോട്, നവാസ് കുഞ്ചാർ, ടി.ഇ മുക്താർ, ഹമീദ് പൊസോളിഗെ, നൂറുദ്ധീൻ ബെളിഞ്ച, ജലീൽ എരുതുംകടവ്, റഷീദ് തുരുത്തി, അബ്ബാസ് മലബാർ, ഹബീബ് കൊറക്കോട്, മുഹമ്മദ് ഗസ്സാലി, സഅദ് ബാങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി


Post a Comment

0 Comments

Top Post Ad

Below Post Ad