Type Here to Get Search Results !

Bottom Ad

ആരിക്കാടി മേഖലാ എം.എസ്.എഫ് സമ്മര്‍ ഫെസ്റ്റ് സമാപിച്ചു

കുമ്പള (www.evisionnews.in): ആരിക്കാടി മേഖല എം.എസ്.എഫ് സമ്മര്‍ ഫെസ്റ്റ് വിവിധ പരിപാടികളോടെ സമാപിച്ചു. എപ്രില്‍ 14ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്ത സമ്മര്‍ ഫെസ്റ്റിന്റെ ഭാഗമായി ജൂനിയര്‍ ഫ്‌ളഡ്‌ലൈറ്റ് ക്രക്കറ്റ്, ഫുട്‌ബോള്‍ മത്സരം, മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍, ബാങ്ക് വിളി മത്സരം, ജനറല്‍ ക്വിസ്, ഫാമിലി ക്വിസ്, കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷന്‍ ക്ലാസ്, ഡിയര്‍ പാരന്‍സ് ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. 

ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സുല്‍ത്താന്‍സ് ടിപ്പു ചാമ്പ്യന്‍സായപ്പോള്‍ അങ്ങാടി സ്ട്രൈക്കര്‍സ് റണ്ണേഴ്സ്ആപ് ആയി. ക്രിക്കറ്റില്‍ റൈസിംഗ് സ്റ്റാര്‍ പുജൂര്‍ വിന്നേഴ്സും ബാഷേര്‍സ് ചെറിയാകുന്നില്‍ റണ്ണേഴ്സും ആയി. വിവിധ പരിപാടികളില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ സംബന്ധിച്ചു. 

സമാപന പരിപാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ട്രോഫി വിതരണം ചെയ്തു. ഡിയര്‍ പേരന്റസ് ക്ലാസിന് ഇന്റര്‍ നാഷ്ണല്‍ ട്രെയിനര്‍ വേണുഗോപാല്‍ നേതൃത്വം നല്‍കി. ആരിക്കാടി മേഖലാ എം.എസ്.എഫ് ഭാരവാഹികളായ റഷീദ് പുജൂര്‍, മശൂദ് കുന്നില്‍, റുവൈസ് ആരിക്കാടി, അബ്ഹാന്‍ ബന്നങ്കുളം, കലാം ഓള്‍ഡ് റോഡ്, ഫാരിസ് കുമ്പോല്‍, മന്‍സൂര്‍ കുമ്പോല്‍, സലാം ചെറിയ കുന്നില്‍, ആസിഫ് ബന്നങ്കുളം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad