Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ മര്‍ദിച്ച സംഭവം; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി


കാസര്‍കോട് (www.evisionnews.in): പോലീസ് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരായ കോളജ് വിദ്യാര്‍ത്ഥികളെയും അവരെ കാണാനെത്തിയ വിദ്യാര്‍ത്ഥി നേതാക്കളെയും കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട് ഗവ. കോളജില്‍ 2017 ഫെബ്രുവരി 28ന് നടന്ന എസ്എഫ്ഐ- എംഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇവരെയും വിവരമറിഞ്ഞെത്തിയ വിദ്യാര്‍ത്ഥി നേതാക്കളെയും പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചതായുമാണ് പരാതി.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോയെന്നും റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടോയെന്നുമുള്ള എംഎല്‍എയുടെ ചോദ്യത്തിനാണ് മറുപടിയായാണ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും ജില്ലാകലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി നോര്‍ത്ത് സേണ്‍ മുഖാന്തിരം വകുപ്പ് തല അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്.

കാസര്‍കോട് ഗവ. കോളജില്‍ എസ്എഫ്ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഗവ. കോളജിലെ വിദ്യാര്‍ത്ഥിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ സിദ്ദീഖ് (19) ഉള്‍പ്പെടെയുള്ളവരാണ് പോലീസ് മര്‍ദനത്തിനിരയായിരുന്നത്. കോളജില്‍ സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് നാല് എംഎസ്എഫ് പ്രവര്‍ത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് എത്തിയ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് എന്നിവര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബഹളമുണ്ടാവുകയും പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ പാര്‍പ്പിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു മറ്റൊരു പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad