കുമ്പഡാജെ (www.evisionnews.in): എം.എസ്.എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും 25ന് രാവിലെ 11മണിക്ക് മാര്‍പ്പനടുക്കം ഇ. അഹമ്മദ് സാഹിബ് നഗറില്‍ നടക്കും. സംസ്ഥാന ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യും. കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ ഷരീഫ് പൊവ്വല്‍ ക്ലാസെടുക്കും. രാവിലെ 10.30 മുതല്‍ നേരിട്ട് രജിസ്റ്റര്‍ ആരംഭിക്കും.
നൗഫല്‍ കുമ്പഡാജെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സലാം ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. മുനാഫ് കുമ്പഡാജെ, ബാതിഷാ ബെളിഞ്ചം, ഖലീല്‍ കയ്യൂ, ഇ.കെ ഖലീല്‍, ബി.എസ് സനാഫ്, ഫവാസ് മുനിയൂര്‍, സിറാജ് അന്നടുക്ക, കബീര്‍, ഹാരിസ്, ഇജാസ് ഇബ്രാഹിം, ഷാനവാസ് മാര്‍പ്പനടുക്ക സംസാരിച്ചു.
Post a Comment
0 Comments