Type Here to Get Search Results !

Bottom Ad

മൂന്നാര്‍ വിവാദം: സര്‍ക്കാറിനെ പരിഹസിച്ച് ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരേയും വിളിപ്പിച്ചത് പുറമെ മതനേതാക്കളേയും ക്ഷണിച്ചതിനെതിരെയായായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരേയും വിളിക്കുന്നത് നമുക്ക് മനസിലാക്കാം. ഇതിപ്പോള്‍ മതനേതാക്കളെയും ക്ഷണിച്ചിരിക്കുന്നു.

ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം എന്നിവ മാത്രമാണു ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എന്നു പറഞ്ഞാലെങ്ങിനെ ശരിയാവും? അപ്പോള്‍ ഇതൊരു നല്ല ചാന്‍സാണ്. എത്രയും പെട്ടെന്ന് നമുക്കൊരു മതം ഉണ്ടാക്കി ഒരു ചിഹ്നം കണ്ടുപിടിച്ച് അത് മൂന്നാറില്‍ സര്‍ക്കാര്‍ വക വല്ല മലയുടെ മണ്ടക്കും സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ദേവാലയം സ്ഥാപിക്കാന്‍ ഒരു നൂറു ഏക്കര്‍. പിന്നീട് നമുക്കതൊരു റിസോര്‍ട്ട് ആക്കി മാറ്റാം- എന്തു പറയുന്നു? അതിനാല്‍ നമുക്ക് എത്രയും പെട്ടെന്നു ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു- ഇക്കാര്യത്തില്‍ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad