ന്യൂഡല്‍ഹി (www.evisionnews.in): എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്. ആറുദിവസം നീണ്ടുനില്‍ക്കുന്ന വിദേശപര്യടനത്തിന് പ്രധാനമന്ത്രി ഇന്ന് പുറപ്പെടും, ജര്‍മ്മനി, സ്പെയിന്‍, റഷ്യ ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മോദി ഇത്തവണ സന്ദര്‍ശിക്കുക. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് യാത്ര എന്ന് നരേന്ദ്ര മോദി പറഞ്ഞു.
ആദ്യ സന്ദര്‍ശനം ജര്‍മ്മനിയിലാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായും പ്രസിഡണ്ട് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ഇരുരാഷ്ട്രങ്ങളുടെയും ബിസിനസ് സംരഭകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കും ജര്‍മ്മനിയില്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കച്ചവടം, നിക്ഷേപം, സാങ്കേതിക വികസനം എന്നീ മേഖലയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് നരേന്ദ്ര മോദി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചൊവ്വാഴ്ച്ച നരേന്ദ്ര മോദി സ്പെയിന്‍ സന്ദര്‍ശിക്കും. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്. രാജീവ് ഗാന്ധിക്ക് ശേഷം സ്പെയിനിലെത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. ഇന്ത്യയും സ്പെയിനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിനായിരിക്കും കൂടിക്കാഴ്ച്ചയില്‍ ഊന്നല്‍ നല്‍കുക.
Post a Comment
0 Comments