മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ വ്യാപാര വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപത്തെ ഓവുചാലുകള്‍ മഴക്ക് മുമ്പായി ശുചീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കടകളിലേക്ക് കയറുമെന്ന സ്ഥിതിയുണ്ട്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി. ജില്ലാ സെക്രട്ടറി റഫീഖ് ഉപ്പള ഉദ്ഘാടനം ചെയ്തു. പി. ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.ബി അബ്ദുല്‍ റഹ്്മാന്‍ ഹാജി സ്വാഗതം പറഞ്ഞു. എസ്.എം നൂറുദ്ദീന്‍, ജഗദീഷ് ആചാര്യ, ഇഖ്ബാല്‍ ചോയ്‌സ്, ഡി.എം നൗഫല്‍, ജാബിര്‍ കുന്നില്‍ പ്രസംഗിച്ചു. പി.കെ.എസ് ഹമീദ് റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികള്‍: എസ്.എം നൂറുദ്ദീന്‍ (പ്രസി), ഡി.എം നൗഫല്‍, സുരേഷ് ചാന്ദിനി (വൈസ്. പ്രസി), ജാബിര്‍ കുന്നില്‍ (ജന. സെക്ര), ഇഖ്ബാല്‍ ചോയ്‌സ്, സിയാദ് ഫാന്‍സി (ജോ. സെക്ര), ജഗദീഷ് ആചാര്യ (ട്രഷ).
Post a Comment
0 Comments