Type Here to Get Search Results !

Bottom Ad

അവധി ക്കാലത്തിന് ഗുഡ് ബൈ പറഞ്ഞ് എം എസ് എഫ് പുഴയോര സഹവാസം സമാപിച്ചു


മൊഗ്രാൽപുത്തൂർ(www.evisionnews.in): 2 മാസത്തെ വേനലവധിയോട് യാത്ര പറഞ്ഞ് എം എസ് എഫ്  പുഴയോര സഹവാസ ക്യാമ്പ് ശ്രദ്ധേയമായി,
എം എസ് എഫ് കമ്പാർ ശാഖാ കമ്മിറ്റി കമ്പാർ പുഴയോരത്ത് നടത്തിയ ക്യാമ്പിൽ പ്രദേശത്തെ ഒന്നു മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾ ഒത്തുചേർന്നു,നാടൻ കളികളും വിവിധ മത്സരങ്ങളും അരങ്ങേറി.
എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക്‌ സി എച്ച് മുഹമ്മദ് കോയ എക്സലൻസി അവാർഡ് നൽകി ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീർ ഉൽഘാടനം ചെയ്തു.നിസാർ കമ്പാർ അധ്യക്ഷത വഹിച്ചു,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബെള്ളൂർ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി എം മുനീർ ഹാജി, എസ് പി സലാഹുദീൻ, അനസ് എതിർത്തോട്,  അബ്ദുല്ല കമ്പാർ, അൻസാഫ് കുന്നിൽ, ജീലാനി കല്ലങ്കൈ , റഹീസ് ചായിത്തോട്ടം, ജമാൽ ഹുസൈൻ, കെ എം ഹാരിസ്,മൂസ കമ്പാര്‍ , റഹീസ് കോട്ടക്കുന്ന് പ്രസംഗിച്ചു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, എം എസ് എഫ് മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
യൂണിറ്റ് പ്രസിഡണ്ട്‌  മര്‍ഷദ് സ്വാഗതവും ജന സെക്രട്ടറി മുസമ്മില്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad