തിരുവനന്തപുരം (www.evisionnews.in): രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കൈകടത്താലിണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയക്കുക. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലെ എതിര്‍പ്പ് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാവേണ്ടിയിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനംമൂലം ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. തുകല്‍വ്യവസായത്തിന് അസംസ്‌കൃത വസ്തുകിട്ടാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് രേഖാമൂലം കത്തയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. നടപ്പിലാക്കാന്‍ ഏറെ പ്രയാസമുള്ള തീരുമാനമാണിതെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തില്‍ നിന്നും മറുപടി ലഭിച്ചശേഷമേ മറ്റു നടപടികളുണ്ടാവൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത് നടപ്പിലാക്കാന്‍ ഏറെ പ്രയാസമുള്ള തീരുമാനം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മോദിക്ക് പിണറായിയുടെ കത്ത്
10:51:00
0
തിരുവനന്തപുരം (www.evisionnews.in): രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കൈകടത്താലിണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയക്കുക. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലെ എതിര്‍പ്പ് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാവേണ്ടിയിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനംമൂലം ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. തുകല്‍വ്യവസായത്തിന് അസംസ്‌കൃത വസ്തുകിട്ടാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് രേഖാമൂലം കത്തയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. നടപ്പിലാക്കാന്‍ ഏറെ പ്രയാസമുള്ള തീരുമാനമാണിതെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തില്‍ നിന്നും മറുപടി ലഭിച്ചശേഷമേ മറ്റു നടപടികളുണ്ടാവൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment
0 Comments