Type Here to Get Search Results !

Bottom Ad

കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം വര്‍ഷികാഘോഷം മോദി ഫെസ്റ്റ് എന്ന പേരില്‍: രണ്ടുകോടി ക്ഷണക്കത്തുകള്‍ തയാറായി

ന്യൂഡല്‍ഹി (www.evisionnews.in): കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം വര്‍ഷ ആഘോഷം മോദി ഫെസ്റ്റ് (മേക്കിംഗ് ഓഫ് ഡെവലപ്പിംഗ് ഇന്ത്യ ഫെസ്റ്റിവെല്‍) എന്ന പേരില്‍ നടത്താന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണല്‍ ബ്രാന്റിന് പ്രാധാന്യം നല്‍കുന്ന പേര് മാത്രമല്ല അഞ്ച് ആഘോഷങ്ങള്‍ നയിക്കുന്നതും അദ്ദേഹമാണ്. 20 ദിവസത്തെ പരിപാടികളാണ് മോദി ഫെസ്റ്റ് എന്ന പേരില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും കത്തയക്കും. രണ്ടു കോടി കത്തുകള്‍ ഇതിനായി ഇതിനകം പ്രിന്റു ചെയ്തു കഴിഞ്ഞു. മെയ് 20ന് കത്തുകള്‍ അയച്ചു തുടങ്ങും. വിവിധ സര്‍ക്കാര്‍ പദ്ധതകളുടെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ കത്തുകള്‍ അയക്കുന്നത്.

ഇതിനു പുറമേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ആളുകള്‍ക്കായി 10കോടി ടെക്സ്റ്റ് മെസേജുകളും അയക്കും. പരിപാടി നടത്താനായി രാജ്യമെമ്പാടുമായി 900 വേദികള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നും മന്ത്രിമാരെയും എം.പിമാരെയും ഏല്‍പ്പിക്കും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മോദി ഫെസ്റ്റില്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഡെപ്യൂട്ടിമാരും പങ്കെടുക്കും. ഫെസ്റ്റില്‍ സര്‍ക്കാര്‍ നയങ്ങളെയും നേട്ടങ്ങളെ പര്‍വ്വതീകരിച്ചു കാട്ടുന്നതിനു പുറമേ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച നോട്ടീസും വിതരണം ചെയ്യും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad