Type Here to Get Search Results !

Bottom Ad

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിങ്കപ്പൂരില്‍ കാണാതായ ഉദുമ പാക്യാര സ്വദേശിയെ തേടി ബന്ധുക്കള്‍


കാസര്‍കോട് (www.evisionnews.in): വര്‍ഷങ്ങള്‍ക്ക് മുമ്പ് സിങ്കപ്പൂരില്‍ കാണാതായ ഉദുമ പാക്യാര സ്വദേശിയെ തേടി ബന്ധുക്കള്‍. 15 വര്‍ഷം മുമ്പാണ് കുടുംബ സമേതം അബ്ദുല്‍ റഹ്മാന്‍ സിങ്കപ്പൂരിലേക്ക് പോയത്. അബ്ദുല്‍ റഹ്്മാന്റെ സഹോദരിയും മറ്റു ബന്ധുക്കളും പിന്നീട് തിരിച്ചുവന്നിരുന്നു. എന്നാല്‍ അബ്ദുല്‍ റഹ്മാന്‍ തിരിച്ചുവന്നിരുന്നില്ല. ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അബ്ദുല്‍ റഹ്മാനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി, മലേഷ്യന്‍ കോണ്‍സുലേറ്റ്, റെഡ് ക്രോസ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ടെങ്കിലും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഉദുമ പാക്യാരയിലെ പരേതരായ മമ്മുവിന്റെയും മൈമൂനയുടെയും മകനാണ് അബ്ദുല്‍ റഹ്മാന്‍. ഏക സഹോദരിയായ ആമിനയാണ് ഉദുമയിലെ വീട്ടിലാണ് താമസിക്കുന്നത്. സഹോദരനെ കണ്ടെത്താന്‍ നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. സിങ്കപ്പൂരില്‍ മലയാളികള്‍ കനിവുകാട്ടിയാല്‍ അബ്ദുല്‍ റഹ്മാനെ കണ്ടെത്താനാവുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +91 9895965505 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Post a Comment

0 Comments

Top Post Ad

Below Post Ad