ദുബൈ (www.evisionnews.in): റമസാന്‍ മാസത്തില്‍ മഹല്ല് പ്രദേശത്ത് നിര്‍ധനര്‍ക്ക് മാസാന്ത പെന്‍ഷന്‍ പദ്ധതിയും ഒറ്റത്തവണ സഹായ പദ്ധതിയുമായി വിപുലമായ റിലീഫ് പ്രവര്‍ത്തനം നടത്താന്‍ പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞിയുടെ വസതിയില്‍ ചേര്‍ന്ന ദുബൈ മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്.കെ മുഹമ്മദ് കുഞ്ഞിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
റമസാന്‍ റിലീഫ് ബ്രോഷര്‍ എസ്.കെ മുഹമ്മദ് കുഞ്ഞിക്ക് നല്‍കി എം.എ മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. ഭാരവാഹികളായ അഷ്റഫ് ബോസ്, ഹനീഫ മരബയല്‍, ടി.ആര്‍ ഹനീഫ, റഹ്മാന്‍ കൈനോത്ത്, എ.ആര്‍ ഖാലിദ്, സി.എ ഫറാസ്, ഇല്യാസ് ഹില്‍ടോപ്പ്, ജനറല്‍ സെക്രട്ടറി റാഫി പള്ളിപ്പുറം സംസാരിച്ചു.
Post a Comment
0 Comments