Type Here to Get Search Results !

Bottom Ad

ഹോട്ടല്‍, മെഡിക്കല്‍ ഷോപ്പ്‌ സമരം; ജനം വലഞ്ഞു


കാസര്‍കോട്‌(www.evisionnews.in): ജി എസ്‌ ടി നിയമം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും അടച്ചിട്ടുള്ള സമരം തുടങ്ങി.ഹോട്ടല്‍ സമരം പൂര്‍ണ്ണമായതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തിയ ജനങ്ങള്‍ വലഞ്ഞു. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ജി എസ്‌ ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനാണ്‌ സമരത്തിനു ആഹ്വാനം ചെയ്‌തത്‌. 6000-14,000 ഇടയില്‍ വിറ്റു വരവുള്ള ഹോട്ടലുകള്‍ ജി എസ്‌ ടി നടപ്പാക്കുന്നതോടെ അഞ്ച്‌ ശതമാനം ജി എസ്‌ ടി നല്‍കേണ്ടിവരും. 14,000 രൂപയില്‍ മുകളിലായാല്‍ 12 ശതമാനവും നല്‍കണം. എ സി റസ്റ്റോറന്റുകള്‍ക്കു 18 ശതമാനവും നല്‍കണം. സമരം കാസര്‍കോട്ടും പൂര്‍ണ്ണമാണ്‌.
ഓണ്‍ലൈന്‍ മരുന്നു വ്യാപാരം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ മെഡിക്കല്‍ സമരം നടത്തുന്നത്‌. ആശുപത്രികളോട്‌ ചേര്‍ന്ന്‌ മെഡിക്കല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കിടത്തി ചികിത്സയിലുള്ള രോഗികളെ സമരം കാര്യമായി ബാധിച്ചില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad