ഹിദായത്ത് നഗര്‍ (www.evisionnews.in): പുതുക്കിപ്പണിത മുട്ടത്തോടി മുഹ്‌യദ്ദീന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പൊതുസമ്മേളനത്തില്‍ പ്രസിഡണ്ട് പി.എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബൂ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുന്‍ ഖത്തീബ് ഒ.എ മഹ്മൂദ് ഹാജി മുസ്ലിയാരെ ആദരിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, ഖത്തീബ് എസ്.ബി ഉസ്മാന്‍ ദാരിമി, അബ്ബാസ് ഫൈസി ചേരൂര്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, ബി.എം അബ്ദുല്ല ഹാജി, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, എസ്.എ അബ്ബാസ്, യു. സഹദ് ഹാജി, കെ.എം അബ്ദുല്ല കോപ, കെ. മുഹമ്മദ് ഹാജി, എസ്. മുഹമ്മദ്, മഹ്മൂദ് സംസാരിച്ചു.
Post a Comment
0 Comments