Type Here to Get Search Results !

Bottom Ad

മണിയംപാറ മുഹ്‌യിദ്ദീന്‍ പള്ളി കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും ഇന്ന് തുടങ്ങും


മണിയംപാറ (www.evisionnews.in): മുഹ്‌യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണവും പള്ളിയുടെ ഒന്നാംനില ഉദ്ഘാടനവും ഇന്നു മുതല്‍ 14വരെ മണിയംപാറ ജീലാനി നഗറില്‍ നടക്കും. ചടങ്ങില്‍ എ.പി അബ്ദുല്‍ അസീസ് ഫൈസി ആദരിക്കും. ഇന്ന് രാത്രി മുഹമ്മദ് മന്നാനി പൂന്തുറ കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വഹാബ് നഈമി കൊല്ലം, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രസംഗിക്കും. 

ഞായറാഴ്ച്ച നാലു മണിക്ക് പള്ളിയുടെ ഒന്നാംനില ഉദ്ഘാടനവും വഖ്ഫ് ചെയ്യലും സയ്യദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍ബുകാരി കുന്നുംങ്കൈ നിര്‍വഹിക്കും. സയ്യദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യദ് ഇമ്പിച്ചി കോയ തങ്ങള്‍ ജമലുല്ലൈ കാട്ടുക്കുക്കെ, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അല്‍-ഹാജി എ.പി അബ്ദുല്‍ അസീസ് ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad