Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍ നിന്നുംവീണ് ഒന്നരവയസുകാരന്‍ മരിച്ചു


മംഗളൂരു (www.evisionnews.in): ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍ നിന്നുംവീണ് ഒന്നരവയസുകാരന്‍ ദാരുണമായി മരിച്ചു. ജെപ്പു മര്‍ണമികട്ടെയിലെ ഡയമണ്ട് സിറ്റി ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന അഡയാര്‍ കണ്ണൂരിലെ മുഹമ്മദ് ഷാന്റെയും ഷാമയുടെയും മകന്‍ ഇമ്രാന്‍ ഹുസൈനാണ് മരിച്ചത്. 
ബുധനാഴ്ച വൈകിട്ട് നാലര മണിയോടെയാണ് അപകടം. ബാല്‍ക്കണിയിലുണ്ടായിരുന്ന കസേരയില്‍ കയറി പുറത്തേക്ക് തലയിട്ട് നോക്കവെ കസേര തെന്നി ഷാന്‍ താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസമയത്ത് ഉമ്മ വീടിനകത്ത് ജോലിയിലായിരുന്നു. ഒന്നാം നിലയിലേക്ക് തെറിച്ചുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad