Type Here to Get Search Results !

Bottom Ad

കലാകായികസാംസ്കാരിക,സന്നദ്ധത സംഘടനകൾ മനുഷ്യബന്ധങ്ങളെ പരിപോഷിപ്പിക്കണം:ഡി.വൈ.എസ്.പി.


കാസർക്കോട്:കലാ കായിക വിനോദങ്ങൾ മാനസീകഉല്ലാസത്തിനും ശാരീരികക്ഷമതവർദ്ധിപ്പിക്കാനും മാത്രമല്ല മനുഷ്യ ബന്ധങ്ങളെ പരിപോഷിപ്പിക്കാനും , പാരിസ്ഥിതികമൂല്യങ്ങളെസംരക്ഷിക്കുന്നതിനും ഉതകുന്നതാകണമെന്ന് കാസർക്കോട്ഡി.വൈ.എസ്.പി. എം.വി.സുകുമാരൻ അഭിപ്രായപ്പെട്ടു.ക്ലബ്ബുകളും,സാംസ്കാരിക,സന്നദ്ധസംഘടനകളുംലക്ഷ്യം മനസ്സിലാക്കി പ്രവർത്തിച്ചാൽ നാട്  സമാധാനവും , സൗഹൃദവും കൊണ്ട് സമ്പുഷ്ട മാകുമെന്നും അദ്ദേഹം പറഞ്ഞു.
മല്ലംന്യൂ സ്പോർട്ടിംഗ് ആർട്സ് അന്റ് സ്പോട്സ് ക്ലബ്ബിന്റെ  ജെഴ്സി   മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തിന്  കൈമാറി സംസാരിക്കുകയായിരുന്നുഅദ്ദേഹം.കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു.
നിസാം ചെറക്കാൽ സ്വാഗതം പറഞ്ഞു.
ഷെരീഫ് കൊടവഞ്ചി, കെ.സി. കുഞ്ഞാമു ,  ഷെരീഫ് മല്ലത്ത്, ജലീൽ മല്ലം , സുബൈർ മല്ലം, കുഞ്ഞി മല്ലം, സാബിർ മല്ലം, സബാദ് പാറ, ശിബിലി ചെറക്കാൽ, ഹാരിസ് മുണ്ടപ്പളളം, അർഷാദ് പാറ, അബ്ദു ചെറക്കാൽ, സൈനുദ്ദീൻ മുണ്ടപ്പള്ളം, കാദർ കുമ്പളത്തോട്ടി, ആഷിഫ് ചെറക്കാൽ ,  കെ.സി.
റിസ് വാൻ എന്നിവർ  പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad