Type Here to Get Search Results !

Bottom Ad

ആകാശ കാഴ്ചയിൽ നിറങ്ങൾ ചാലിച്ച് മലബാർ കൈറ്റ് ഫെസ്റ്റ് സമാപിച്ചു


കാസർകോട്:(www.evisionnews.in) പതിനായിരങ്ങൾക്ക് ആനന്ദം പകർന്ന് ബേക്കൽ ബീച്ച് പാർക്കിൽ നടന്നു വരുന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മേളസമാപിച്ചു . ശനിയാഴ്ച രാവിലെ മുതൽ ഇന്ത്യാ സ്പോട്ടിന്റെയും ഇന്ത്യൻ മോട്ടോർ സ്പോർട്സ് കൗൺസിലിന്റെയും നടന്ന ബീച്ച് അഡ്വെഞ്ചർ മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയായിരുന്നു.

കാണികൾക്ക് വിസ്മയം പകർന്ന് ബേക്കലിന്റെ മാനത്ത് നിരവധി വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള നിരവധി പട്ടങ്ങളാണ് പാറി പറന്നത്. വിദേശ രാജ്യങ്ങളിലെ പട്ടം പറത്തൽ വിദഗ്ധർ അടക്കം നിരവധി ടീമുകളാണ് പട്ടം പറത്താൻ ബേക്കലിൽ എത്തിയ ത്. . മൂന്ന് മണി മുതല്‍ പട്ടം പറത്തല്‍ ആരംഭിക്കും. 

രണ്ടാം ദിവസം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പരിപാടികൾ ഖാലിദ് സി പാലക്കിയുടെ അധ്യക്ഷതയിൽ
റെഡ് ഫ്ലവേഴ്സ് ടൂറിസം മാനേജിംഗ് ഡയറക്ടർ രഞ്ചിത്ത് ജഗൻ ഉദ്ഘാടനം ചെയ്തു. , പി കെ അബ്ദുള്ള, സാം ജോസ്, എന്‍ജിനീയര്‍ വിജയന്‍, പുഷ്കരന്‍, പ്രശാന്ത് നായര്‍, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുന്നാസര്‍ പി എം സ്വാഗതവും അഷറഫ് കൊളവയല്‍ നന്ദിയും പറഞ്ഞു.
keywords;malabar-kite-fest

Post a Comment

0 Comments

Top Post Ad

Below Post Ad