Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥികൾ ഗൾഫ് സ്വപ്നം അവസാനിപ്പിക്കണം - മാഹിൻ കേളോട്ട്


ബദിയടുക്ക (www.evisionnews.in) : വിദ്യാർത്ഥി സമൂഹം ഗൾഫ് സ്വപ്നം അവസാനിപ്പികേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും  നല്ല വിദ്യാഭ്യാസമുള്ള വിദ്യാർത്ഥി സമൂഹം സർക്കാർ മേഖലകളിലെ ജോലി സ്വപ്നം കാണാൻ തയാറാവണമെന്നും     കാസറഗോഡ് മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ മാഹിൻ കേളോട്ട്.  എം എസ്‌ എഫ്‌ ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എസ്‌ എസ്‌ എൽ സി, +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിയാദ് പെരഡാല അധ്യക്ഷത വഹിച്ചു ,കേന്ദ്ര സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥി മുഹമ്മദ് നൂറുദ്ദീൻ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി.
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബദറുദ്ദീൻ താസിം, അൻവർ ഓസോൺ, ചാലക്കര അബ്ദുല്ല, ബഷീർ ഫ്രണ്ട്‌സ്, ഹൈദർ കുടുപ്പംകുഴി, ഖാദർ ആലൂർ, നവാസ് കുഞ്ചാർ, ഷഫീഖ് കാർവാർ,രിഫായി ചെർളടുക്ക, ഷാഫി പള്ളത്തടുക്ക സഫ്‌വാൻ ബാപ്പാലിപ്പനം, മൂസ സാജിദ്, തുഫൈൽ ചെടേക്കാൽ, തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad