Type Here to Get Search Results !

Bottom Ad

യെച്ചൂരിക്കും കാരാട്ടിനും ഡല്‍ഹിയിലെ എകെജി സെന്ററിന് മുന്നില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോയെന്ന് കുമ്മനം രാജശേഖരന്‍




കൊച്ചി(www.evisionnews.in):ഡല്‍ഹിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ സിപിഐഎമ്മിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ബീഫിന്റെ കാര്യം പറഞ്ഞ് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ഡല്‍ഹിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പശുക്കൂട്ടിയെ നടുറോഡില്‍ വെട്ടിക്കൊന്ന സമരാഭാസം ഏതാശയത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബീഫ് വിഷയത്തില്‍ കേരളത്തില്‍ നടത്തുന്ന പോലെ ഭ്രാന്തവും ഭീകരവുമായ പ്രദര്‍ശനം മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറില്ല. കേരളത്തില്‍ ഇതൊക്കെ നടക്കുമെന്നും അദ്ദേഹം വിശദമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad