Type Here to Get Search Results !

Bottom Ad

ജനകീയ കൂട്ടായ്മയിൽ നവീകരിച്ച ആരിക്കാടി പുൽ മാഡ് മൈതാനം ഉദ്ഘാടനത്തിനൊരുങ്ങി


ആരിക്കാടി(www.evisionnews.in): ജനകീയ കൂട്ടായ്മയിൽ നവീകരിച്ച ആരിക്കാടി പുൽ മാഡ് മൈതാനം ഉൽഘാടനത്തിനൊരുങ്ങി. മെയ് 20ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന വർണ്ണ ശഭളമായ ചടങ്ങിൽ കായിക, സാമുഹിക, സാംസ്‌കാരിക, രാഷ്ടിയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖരായ നാല് ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരവും നടക്കും. വിവിധ ടീമുകളിലായി മുഹമ്മദ്‌ റാഫി, എൻ.പി പ്രദീപ്‌, മാനുപ്പ സകീർ, സഹൽ അബ്ദുൾ സമദ് തുടങ്ങിയവരും ഘാന, നൈജീരിയ, സനഗൽ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും കളിക്കാനെത്തും. പരിപാടിയുടെ ബ്രോഷർ പ്രകാശനം റിഗ്ഗ മെയ്ഫെയർ ബൈ ആസാ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ യുഎഇ എക്സ്ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ സുധീർ കുമാർ ഷെട്ടി, വാണിജ്യ പ്രമുഖൻ ഷാജി കൃഷണൻ ബാംഗ്ലൂരിന് നൽകി  നിർവ്വഹിച്ചു. അൽഫലാഹ് ഗ്രൂപ്പ് ചെയർമാൻ യൂസുഫ്  അൽഫലാഹ്, അഷ്‌റഫ് കർള, അബ്ദുള്ള സുബയ്യകട്ട, ഫയാസ്  കാപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad