Type Here to Get Search Results !

Bottom Ad

കുമ്പള ബസ്‌സ്റ്റാന്റില്‍ മാലിന്യം കുന്നു കൂടുന്നു ;ജനം രോഗഭീതിയില്‍








കുമ്പള(www.evisionnews.in):പഞ്ചായത്ത്‌ ബസ്‌സ്റ്റാന്റ്‌ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയതോടെ ഇവിടെ എത്തുന്ന യാത്രക്കാര്‍ മാരക രോഗഭീതിയില്‍.കുമ്പള പഞ്ചായത്ത്‌ ബസ്‌സ്റ്റാന്റ്‌ കം ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ്‌ മാലിന്യം കുന്നുകൂടി കിടക്കുന്നത്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങളും, പച്ചക്കറി മാലിന്യങ്ങളും ഉള്‍പ്പെടെയാണ്‌ ഇവിടെ തള്ളിയിരിക്കുന്നത്‌. ഇതില്‍ നിന്നുമുള്ള ദുര്‍ഗന്ധംമൂസം ബസ്‌സ്റ്റാന്റില്‍ യാത്രക്കാര്‍ മൂക്ക്‌ പൊത്തിയാണ്‌ നില്‍ക്കുന്നത്‌. കൊതുകുകള്‍ ഉള്‍പ്പെടെ മാരക രോഗം പരത്തുന്ന കീടങ്ങളുടെ വളര്‍ത്തു കേന്ദ്രമാവുകയാണ്‌ നൂറുകണക്കിന്‌ യാത്രക്കാര്‍ എത്തുന്ന കുമ്പള ബസ്‌സ്റ്റാന്റ്‌.
ബസ്‌സ്റ്റാന്റിലും പരിസരത്തും മാലിന്യങ്ങള്‍ കൊണ്ട്‌ വന്ന്‌ തള്ളുന്നത്‌ പതിവായിട്ടും അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തത്‌ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌.കാലവര്‍ഷമടുത്തിട്ടും ഇതൊന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ മാരകമായ രോഗാണു കീടങ്ങളുടെ വളര്‍ച്ചയ്‌ക്കും സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും ഇത്‌ കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad