കുമ്പള (www.evisionnews.in): കുമ്പള പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസിന് നേരെ സാമൂഹ്യ ദ്രോഹികളുടെ അക്രമം. നെയിം ബോര്‍ഡും അലങ്കാര വസ്തുക്കളും തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് വാടക കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ കുമ്പള പോലീസിന് പരാതി നല്‍കി. ഊജാര്‍ വാര്‍ഡിലെ ലീഗ് ഓഫീസിന് നേരെയുള്ള അക്രമം പ്രദേശത്തെ സമധാനന്തരീക്ഷം തകര്‍ക്കാനുള്ള സാമൂഹ്യ ദ്രോഹികളുടെ ശ്രമമാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി അബ്ദുല്‍ കാദര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ ആവശ്യപ്പെട്ടു.
Post a Comment
0 Comments