Type Here to Get Search Results !

Bottom Ad

മാണി-സിപിഎം കൂട്ടുകെട്ട് ഫലിച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വിജയം


കോട്ടയം: : (www.evisionnews.in) സിപിഎം പിന്തുണയോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി കൈകോര്‍ക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷന്‍ അംഗമാണ് സഖറിയാസ് കുതിരവേലി. കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കിയാണ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചത്. അതേസമയം, എല്‍ഡിഎഫ് പിന്തുണ സ്വീകരിക്കാനുള്ള മാണിയുടെ തീരുമാനത്തോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുള്ളതായാണ് സൂചന.

സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി. ജോര്‍ജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പി.സി. ജോര്‍ജ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad