Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് 15 ന് തറക്കല്ലിടും


കാസര്‍കോട്: (www.evisionnews.in) പഴയ ചൂരിയിലെ ജുമാ മസ്ജിദില്‍ കൊല്ലപ്പെട്ട മുഅദ്ദിന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കര്‍ണ്ണാടക കുടക് ജില്ലയിലെ ഹൊടുവാട വില്ലേജില്‍പ്പെട്ട കൊട്ടുംമ്പടി എന്ന സ്ഥലത്ത് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് മെയ് 15 ന് രാവിലെ 10.30 ന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ തറക്കല്ലിടും.

പ്രസ്തുത പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ല, മണ്ഡലം ,പഞ്ചായത്ത്- മുനിസിപ്പല്‍ കമ്മിറ്റിയുടെയും, ജില്ലാപോഷക സംഘടനകളുടെയും ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും, സംബന്ധിക്കണമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള ,ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad