Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശികളായ നവവരനും വധുവും ഉള്‍പ്പെടെ എഴ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു


കാസര്‍കോട് : (www.evisionnews.in) വേളാങ്കണ്ണിക്കു സമീപം വാഹനാപകടത്തില്‍ കാസര്‍കോട് ബന്തിയോട് മണ്ടെയ്ക്കാപ് സ്വദേശികളായ നവവരനും വധുവും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ എഴ് പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. ഇവരെ കുഴിത്തല സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം.

ഹെറാള്‍ഡ് മണ്‍ഡ്രോ ( 50), ഭാര്യ പ്രസില്ല , മകന്‍ രോഹിത്, ഹെറാള്‍ഡിന്റെ സഹോദരന്‍ ഫതോറിന്‍ മണ്‍ഡ്രോ, മകള്‍ ഷാരോണ്‍ ഹെറാള്‍ഡിന്റെ ഇളയ സഹോദരന്‍ ആല്‍വിന്‍ മണ്‍ഡ്രോ ( 29), ഭാര്യ പ്രീമ ( 22) എന്നിവരാണ് മരിച്ചത്. രോഹന്‍, ജെസ്മ, സന്‍വി എന്നിവര്‍ക്കു പരുക്കേറ്റു. ഇതില്‍ ആല്‍വിന്റെയും പ്രീമയുടെയും വിവാഹം രണ്ടാം തിയതിയാണ് നടന്നത്. വിവാഹേശഷം കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് മണ്ടെയ്ക്കാപ്പില്‍ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു.

11 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. അപകടത്തില്‍ ഏഴുപേരും തല്‍ക്ഷണം മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad