കാസര്‍കോട് (www.evisionnews.in): പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ മാങ്ങാട് കൂളിക്കുന്ന് ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യമിറക്കി. തിങ്കളാഴ്ച രാവിലെ പോലീസ് ബന്തവസിലാണ് നാട്ടുകാരെയും മദ്യശാല വിരുദ്ധ സമരസമിതി ഭാരവാഹികളെയും നോക്കുകത്തികളാക്കി മദ്യം ഇറക്കിയത്.
കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പനശാല ജനവാസ പ്രദേശമായ മാങ്ങാട് കൂളിക്കുന്നിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രണ്ടരമാസക്കാലമായി ജനകീയ സമരം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം സമരത്തിന്റെ 75-ാം ദിനം നാട്ടുകാരെ അണിനിരത്ത് നില്‍പ്പ് സമരവും നടന്നിരുന്നു. ഇതിനിടെയാണ് പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച രാവിലെ ഔട്ട്‌ലെറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് മദ്യം ഷിഫ്റ്റ് ചെയ്തത്. നാട്ടുകാര്‍ പ്രതിഷേധവുമായി വന്നെങ്കിലും വന്‍ പോലീസ് സന്നാഹം സമരക്കാരെ തടഞ്ഞുവെക്കുകയായിരുന്നു.
Post a Comment
0 Comments