കുമ്പള (www.evisionnews.in): കാസര്‍കോട് സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടിയമ്മ ഹരിത ഗ്രാമസമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ ആയിരം തൈകള്‍ നട്ടുപിടിപ്പിക്കും. ആര്യവേപ്പ്, കരിവേപ്പ്, അശോകം, ലക്ഷ്മിതെരു എന്നീ തൈകളാണ് നട്ടുപിടിപ്പിക്കുക. പുരാതനമായ ചത്രംപള്ളം ചിറയുടെ പരിസരത്തും ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണ്‍വാടികളിലും വീടുകളിലുമാണ് തൈകള്‍ നടുന്നത്. ഗ്രാമഹരിത സമിതി ജനറല്‍ ബോഡി യോഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരീകാക്ഷ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ബാസലി കെ. അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫീസര്‍ എസ്.എന്‍ രാജേഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം അശ്റഫ് കൊടിയമ്മ, ഐ.കെ അബ്ദുല്ലക്കുഞ്ഞി, അബ്ബാസ് കൊടിയമ്മ, പി.ബി അബ്ദുല്‍ ഖാദര്‍, പി.കെ ഖദീജ, റുഖിയ്യ ഷരീഫ്, ഫര്‍ഷീദ് പൂക്കട്ട നൗഫല്‍ കൊടിയമ്മ, രേണുക, പ്രേമ, ജെ.എച്ച്.ഐ റാഫി, ഹരിത സമിതി സെക്രട്ടറി എന്‍.വി സത്യന്‍ പ്രസംഗിച്ചു.
Post a Comment
0 Comments