Type Here to Get Search Results !

Bottom Ad

കൊടിയമ്മ ഗവ. ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കണം - മുസ് ലിം ലീഗ്


കുമ്പള (www.evisionnews.in): കൊടിയമ്മ ഗവ.ഹൈസ്കൂളിൽ അടുത്ത അധ്യായന വർഷം തന്നെ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കണ മെന്ന് മുസ്ലിം ലീഗ് കൊടിയമ്മ ഒമ്പതാം വാർഡ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്തിലെ മൂന്ന് ഗവ.ഹൈസ്കൂളുകളിൽ നിന്നായി ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 648 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇവർക്ക് പ്ലസ് വൺ പoനത്തിനായി കുമ്പള, മൊഗ്രാൽ ഹയർ സെക്കണ്ടറി സ്കൂളുകളിലായി 240 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. നൂറോളം സി.ബി എസ് ഇ വിദ്യാർത്ഥികൾ പത്താം തരം കഴിഞ്ഞ് പ്ലസ് വൺ പ്രവേശന ത്തിനായി കാത്ത് നിൽക്കുന്നുണ്ട്. മതിയായ സീറ്റുകളില്ലാത്തതിനാൽ കുമ്പള പഞ്ചായത്തിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഓപ്പൺ സ്കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഗതാഗത സൗകര്യം അപര്യാപ്തമായ പ്രദേശമായ കൊടിയമ്മ ഗവ.ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചാൽ ഈ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, എം എൽ .എ ,എം .പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,ഹയർ സെക്കണ്ടറി ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു . സ്വതന്ത കർഷക സംഘം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ മമ്മാലി ഉൽഘാടനം ചെയ്തു.എം.എസ്. എഫ് ദേശീയ സോണൽ സെക്രട്ടറിയും വാർഡ് നിരീക്ഷകനുമായ അസീസ് കളത്തൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ഐ.കെ അബ്ദുള്ള കുഞ്ഞിയെ വാർഡ് പ്രസിഡണ്ടായി തിരഞ്ഞടുത്തു.ബി.കെ അബ്ദുള്ള ഹാജി, അബ്ദുല്ല ഇച്ചിലംപാടി, മുഹമ്മദ് മടുവം,  പി.ബി അബ്ദുൽ കാദർ, മൊയ്തീൻ കുട്ടി യൂസഫ് ഹാജി, ഐ.കെ അബ്ദുല്ല, മുഹമ്മദ് ഹാജി പെല്ലം, അബ്ദുൽ റഹ്മാൻ ഹാജി, ഹസൈനാർ കുതിരക്കണ്ടം, അബ്ബാസ് ബാപ്പു, സി.എച്ച് മൂസ ചേപ്പിനടുക്കം, ആലി കുഞ്ഞി, മുഹമ്മദ് കുഞ്ഞി അന്തു ഊജാർ, ജംഷാദ് തോട്ടം, ഇർശാദ് കെ.പി, മൂസ ഹാജി, ഹമീദ് പജ്ജിയാനം, അബ്ബാസ് ബത്തേരി പ്രസംഗിച്ചു.ജനറൽ സെക്രട്ടറി അബ്ബാസ് കൊടിയമ്മ സ്വാഗതവും ഐ. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad