Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍


കണ്ണൂര്‍: (www.evisionnews.in) ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. 

പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയും കക്കംപാറ സ്വദേശിയുമായ ചുരക്കാട് ബിജുവാണ് ഇന്ന് വൈകുന്നേരം കൊല്ലപ്പെട്ടത്. കക്കംപാറയിലെ ആര്‍എസ്എസ് കാര്യവാഹക് ആണ് കൊല്ലപ്പെട്ട ബിജു.ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് ഒരു വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വച്ചാണ് ബിജുവിന് വെട്ടേറ്റത്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad